ഭര്‍ത്താവ് എ.സി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവള്ളൂർ : തമിഴ്നാട് തിരുവള്ളൂരില്‍ ഭര്‍ത്താവ് എ.സി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവള്ളൂർ ജില്ലയിലെ പൂണ്ടി, പുല്ലറമ്പാക്കം ഗ്രാമത്തില്‍ താമസിക്കുന്ന 25കാരി മോണിക്കയാണ് മരിച്ചത്. ആകാശും മോണിക്കയും രണ്ട് വർഷം മുമ്പാണ് വിവാഹിതരാകുന്നത്. തിരുവള്ളൂരിലെ ഒരു വസ്ത്ര വിൽപനശാലയിലെ ജീവനക്കാരനാണ് ആകാശ്. കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്ക ഭര്‍ത്താവ് ആകാശിനോട് എ.സി വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഭര്‍ത്താവ് ആവശ്യം നിരസിച്ചതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. രാത്രി ആകാശും കുടുംബവും ടെറസിലാണ് ഉറങ്ങിയത്, യുവതി കിടപ്പുമുറിയിലും. രാവിലെ മുറിയിലെത്തിയ ആകാശാണ് മോണികയുടെ മൃതദേഹം കണ്ടത്. പോലീസെത്തി മൃതദേഹം തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...