സ്ഫോടനസമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പോലീസിന്റെ പ്രാഥമിക കണക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഫോടനസമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേർ. പോലീസിന്റെ പ്രാഥമിക കണക്കാണിത്. സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. സംഭവത്തിൽ പോലീസ് സ്വമേധയ കേസെടുത്തിരുന്നു. നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും.

ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാ​ഗങ്ങൾ ലഭിച്ചതിനാൽ പാടശേഖരത്തിൽ രണ്ടുദിവസം തുടർച്ചയായി തിരച്ചിൽ നടത്താനാണ് പോലീസ് തീരുമാനം. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അപകടസ്ഥലത്തും കുട്ടംകുളം പാടത്തും തിരച്ചിൽ പുരോഗമിക്കുകയാണ്. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...