തൊടുപുഴ : ഇന്ധനത്തോടൊപ്പം സമ്മാന കൂപ്പണുമായി മടങ്ങാം വീട്ടിലേക്ക്. ഓണത്തിന് ഇന്ധനം സമ്മാനമായി നല്‍ക്കുകയാണ് തൊടുപുഴ മുതലക്കോടത്തെ പമ്പുടമ. ചൂണാട്ട് പമ്പില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം നല്കുന്നത്.
എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും കൂപ്പൺ നൽകുന്നുണ്ട്. ഇവിടെ നിന്നും ഇന്ധനം നിറക്കുന്നവര്‍ക്ക് ഒരു സമ്മാനക്കൂപ്പണ്‍ പമ്പ് നൽകുന്നുണ്ട്. അതിൽ ഓണത്തിന് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ 30 ലിറ്റര്‍ ഇന്ധനമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 15 ലിറ്റര്‍, മൂന്നാം സമ്മാനം 5 ലിറ്റര്‍, 2.5 ലിറ്റര്‍ , ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.
തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഇഷ്ടാനുസരണം പെട്രോളോ ഡീസലോ സമ്മാനമായി വാങ്ങാം. പ്രതിസന്ധിക്കാലത്തെ സമ്മാന പദ്ധതിയില്‍ ഉപഭോക്താക്കളും ഏറെ സന്തോഷത്തിലാണ്. ഉത്രാട ദിനത്തിലാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുക. വിജയിക്ക് 30 ലിറ്റര്‍ ഒന്നിച്ച് ആവശ്യമില്ലെങ്കില്‍ പലതവണയായി ഇന്ധനം നിറക്കാനും അവസരമുണ്ട്.