ജനത്തെ പിഴിഞ്ഞെടുത്ത് കമ്പിനികള്‍ ; പെട്രൊളിന് 27 പൈസയും ഡീസലിന് 24 പൈസയും കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : പെട്രൊള്‍, ഡീസല്‍ വില കൂട്ടുന്നത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രൊളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രൊളിന് 98.16 പൈസയായി. ഡീസലിന് 93.48 രൂപയുമായി. ജൂണ്‍ മാസത്തില്‍ മാത്രം ഇതുവരെ ഏഴ് തവണയാണ് പെട്രൊളിന് വില കൂട്ടിയത്.

കഴിഞ്ഞ 41 ദിവസത്തില്‍ 24 തവണയും വില വര്‍ധിപ്പിച്ചു. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുപ്പത് രൂപയോളം വര്‍ധനയാണ് ഫലത്തില്‍ പെട്രൊളിന് ഉണ്ടായിരിക്കുന്നത്. 2020 മെയ് മാസത്തില്‍ 71 രൂപയായിരുന്നു പെട്രൊളിന്റെ വില.കേരളത്തില്‍ നിലവില്‍ പ്രീമിയം പെട്രൊളിന്റെ വില 100 കടന്നിരുന്നു.

നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് കഴിഞ്ഞവര്‍ഷം നേരിട്ടിരുന്നു. ആദ്യഘട്ട ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്ബനികള്‍ നേരത്തെ നല്‍കിയ വിശദീകരണം. മോദിസര്‍ക്കാര്‍ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസല്‍വില നിയന്ത്രണാവകാശം എണ്ണക്കമ്ബനികള്‍ക്ക് വിട്ടുകൊടുത്തത്. പെട്രോള്‍വില നിയന്ത്രണവിമുക്തമാക്കിയത് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...