തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിച്ചുയരും ; രൂപയുടെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ തോതിലുള്ള വിലക്കയറ്റ ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നതും രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. നിലവിലെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ മോദി സർക്കാരിന് കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആഗോള വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം 93.53 എന്ന റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചു.

രൂപയുടെ മൂല്യം ഉടൻ തന്നെ 100 – ലേക്ക് എത്തിയേക്കാമെന്നും ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർദ്ധനവും സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന – ഗതാഗത ചെലവുകൾ വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നും ഇത് ചെറുകിട – ഇടത്തരം സംരംഭങ്ങളെ തകർക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് ഓഹരി വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുത്തനെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...