തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഞായറാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധന. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.93 രൂപയായി. ഡീസലിന് 94.17 രൂപയും. കൊച്ചിയില്‍ 97.32രൂപയാണ് ഒരു ലിറ്റര്‍ പെട്രോള്‍ വില. ഡീസലിന് 92.71രൂപയും.
മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 103.08 രൂപയാണ് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നിരക്ക്. ഡീസലിന് 95.14രൂപയും. പെട്രോള്‍ വിലക്ക് പിന്നാലെ ഡീസലും വരും ദിവസങ്ങളില്‍ മുംബൈയില്‍ സെഞ്ച്വറിയടിക്കുമെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ -ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ് വിഗ്ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ സ്ഥാപനങ്ങളുടെ ചിലവുകളും വര്‍ധിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വര്‍ധന കൂടി താങ്ങാനാകില്ലെന്നാണ് വിലയിരുത്തല്‍.