ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 38.74 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലില്‍ മരണസംഖ്യ അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6.17 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. നിലവില്‍ ഏഴര ലക്ഷത്തിലധികം പേര്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നു. രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 3.85 ലക്ഷം കടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...