കണ്ണില്‍ ചോരയില്ലാത്ത കൊള്ള ; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

ഇതോടെ കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പിനികള്‍ പറയുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കോവിഡ് വ്യാപനം ഒരു ഭാഗത്ത് സാധാരണക്കാരെ ശ്വാസം മുട്ടിക്കുമ്പോള്‍ ഇരുട്ടടിയാവുകയാണ് ഇന്ധന വില വര്‍ധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...