ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറും കടന്ന് മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് പതിനേഴ് തവണയാണ്. കഴിഞ്ഞ മെയ് നാല് മുതല്‍ വില കൂട്ടിയത് 33 തവണയാണ്.
ശക്തമായ പ്രതിഷേധം അവഗണിച്ച് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു
RECENT NEWS
Advertisment