Thursday, April 25, 2024 3:32 pm

ഇന്ധനം വിപണിവിലയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സുപ്രിംകോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ധനം വിപണിവിലയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സുപ്രിംകോടതിയെ സമീപിച്ചു.വിപണിവിലയെക്കാളും കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്ബനികളുടെ നടപടിക്കെതിരെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടേണ്ട സ്ഥിതിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

അഭിഭാഷകനായ ദീപക് പ്രകാശ് മുഖേനെയാണ് കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിപണിവിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് കൂടിയ നിരക്ക് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകള്‍ക്ക് വിപണിവിലയ്ക്കാണ് ഡീസല്‍ നല്‍കുന്നത്. എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിക്ക് ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കേണ്ടിവരുന്നുണ്ട്. ഇതുവഴി പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനു വരുന്നത്. ഡീസലിന് അധിക വില നല്‍കേണ്ടി വരുന്നത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഇത് കെ.എസ്.ആര്‍.ടി.സി തന്നെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക നയിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...