തിരുവനന്തപുരം : ഇന്ന് അല്‍പം ആശ്വസിക്കാം, ഇന്ധനവില ഇന്ന് കൂടിയില്ല. തുടര്‍ച്ചയായി ഏഴ് ദിവസം വില വര്‍ധിച്ചതിന് ശേഷമാണ് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകാത്തത്. കേരളത്തില്‍ എല്ലായിടത്തും 110 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില. 112 രൂപ 41 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറില്‍ മാത്രം കൂടിയത്. ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഒക്ടോബര്‍ മാസം ഉണ്ടായത്.
ഡല്‍ഹിയില്‍ പെട്രോള്‍ വില 110 രൂപ കടന്നു. പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.66 രൂപയും ചെന്നൈയില്‍ 102.59 രൂപയുമാണ്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ വില (ലിറ്ററിന്)
ആലപ്പുഴ- ₹ 110.70
കാക്കനാട്- ₹ 110.22
കല്‍പ്പറ്റ- ₹ 111.47
കണ്ണൂര്‍- ₹ 110.47
കാസര്‍കോട്- ₹ 111.45
കൊല്ലം- ₹ 111.69
കോട്ടയം- ₹ 110.73
കോഴിക്കോട്- ₹ 110.52
മലപ്പുറം- ₹ 111.02
പാലക്കാട്- ₹ 111.55
പത്തനംതിട്ട- ₹ 111.34
തൃശൂര്‍- ₹ 110.88
തിരുവനന്തപുരം- ₹ 112.41
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസല്‍ വില (ലിറ്ററിന്)
ആലപ്പുഴ- ₹ 104.21
കാക്കനാട്- ₹ 103.76
കല്‍പ്പറ്റ – ₹ 104.89
കണ്ണൂര്‍ – ₹ 104.02
കാസര്‍കോട്- ₹ 104.94
കൊല്ലം – ₹ 105.14
കോട്ടയം- ₹ 104.24
കോഴിക്കോട് – ₹ 104.07
മലപ്പുറം- ₹ 104.54
പാലക്കാട്- ₹ 105.01
പത്തനംതിട്ട – ₹ 104.81
തൃശൂര്‍- ₹ 104.38
തിരുവനന്തപുരം – ₹ 105.82