തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള തെളിവെടുപ്പ് ഡിസംബർ 28നു നടക്കും. തെളിവെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തും.
പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 27 ന് ഉച്ചയ്ക്ക് 12 നു മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലിൽ അറിയിക്കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























