അമ്പലപ്പുഴ: പുറംകടലില്‍ തീ പിടിച്ച വാന്‍ ഹായ് 503 കപ്പലിലേതെന്നു കരുതുന്ന ഇന്ധനടാങ്കര്‍ തിങ്കളാഴ്ച രാവിലെ അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴം തീരത്തടിഞ്ഞു. ടാങ്കര്‍ കാലിയാണെന്നാണ് വിവരം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. ആളുകള്‍ അടുത്തെത്താതിരിക്കാന്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാന്‍ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നപ്ര വാടയ്ക്കല്‍ തീരത്തടിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് വാടയ്ക്കല്‍ അറപ്പപ്പൊഴിക്ക് സമീപം വാന്‍ ഹായ് 503 സിംഗപ്പൂര്‍ എന്ന് രേഖപ്പെടുത്തിയ ബോട്ട് അടിഞ്ഞത്. തിരമാലകള്‍ ശക്തമായതിനാല്‍ ഇത് ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബോട്ട് വടം ഉപയോഗിച്ച് സമീപത്തെ മരങ്ങളില്‍ കെട്ടിയിട്ടു. ലൈഫ് ജാക്കറ്റുകളും മരുന്നുമാണ് ബോട്ടിലുണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്