ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ചക്രത്തിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ചക്രത്തിന് തീ പിടിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടതു ചക്രത്തില്‍നിന്ന് തീയും പുകയും ഉയർന്നത്. സാഹചര്യം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ വിമാനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം. 242 ഹജ്ജ് തീര്‍ഥാടകരുമായി ജിദ്ദയില്‍നിന്നെത്തിയ സൗദി എയര്‍ലൈന്‍സ് എസ്.വി.-3112 വിമാനത്തില്‍നിന്നാണ് ലാന്‍ഡിങ്ങിനിടെ തീയുയര്‍ന്നത്. ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ചു. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. രാവിലെ 6.30 ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...