കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് സമരം ; രോക്ഷവുമായി സിനിമാ താരം ജോജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ധന വില വര്‍ദ്ധനവിനെതിരെ കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് സമരം രോക്ഷവുമായി സിനിമാ താരം ജോജു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയാണ് ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത്. 1500 ഓളം വാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് പ്രതിഷേധം.ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡില്‍, ഇടറോഡുകള്‍ പോലും അടഞ്ഞു കിടക്കുന്ന തരത്തിലാണ് സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുന്നത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തിൽനിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി. അതേസമയം, ഇന്ധനവില വര്‍ധനയ്‌ക്കെതിരായ സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയതാണ് റോഡില്‍ കാണുന്നത്. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...