പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രത്യേക തീവണ്ടി സർവീസുകൾ വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂർണമായും റിസർവ് ചെയ്ത അധികം പ്രത്യേക തീവണ്ടി സർവീസുകൾ ആരംഭിക്കുന്നു. കൊച്ചുവേളി -ഋഷികേഷ് യോഗ്‌നാഗരി പ്രതിവാര സൂപ്പർഫാസ്റ്റ് തീവണ്ടി ഏപ്രിൽ 16 മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ 9.15 -നും മടക്കയാത്രയിൽ ഋഷികേശിൽ നിന്ന് 19 മുതൽ തിങ്കളാഴ്ചകളിൽ രാവിലെ 6.10-നും പുറപ്പെടും. കൊച്ചുവേളി -ബാനസ്‌വാടി ഹംസഫർ എക്സ്‌പ്രസ്‌ ഏപ്രിൽ 10 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും വൈകീട്ട് 6.05-നും മടക്കയാത്രയിൽ ബാനസ് വാടിയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 7-നും പുറപ്പെടും. എറണാകുളം-ബാനസ്‌വാടി പ്രതിവാര സൂപ്പർഫാസ്റ്റ് പ്രത്യേക തീവണ്ടി ഏപ്രിൽ 11 മുതൽ ഞായറാഴ്ച വൈകീട്ട് 4.50 നും മടക്കയാത്രയിൽ 12 മുതൽ തിങ്കളാഴ്ചകളിൽ വൈകീട്ട് 7 മണിക്കും പുറപ്പെടും.

കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് പ്രത്യേക തീവണ്ടി ഏപ്രിൽ 11- മുതൽ ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 8.45-നും മടക്കയാത്രയിൽ ഏപ്രിൽ 12- മുതൽ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകീട്ട് 4.55-നും പുറപ്പെടും. പുതുച്ചേരി-കന്യാകുമാരി പ്രതിവാര പ്രത്യേക തീവണ്ടി ഏപ്രിൽ 11 മുതൽ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12-നും കന്യാകുമാരിയിൽ നിന്ന് ഏപ്രിൽ 12- മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 നും പുറപ്പെടും. താംബരം-നാഗർകോവിൽ അന്ത്യോദയ എക്സ്‌പ്രസ്‌ ഏപ്രിൽ 26-മുതൽ എല്ലാ ദിവസവും രാത്രി 11-നും നാഗർകോവിലിൽ നിന്ന് 27- മുതൽ എല്ലാദിവസവും ഉച്ചയ്ക്ക് 3.45 -നും പുറപ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....