Monday, May 12, 2025 8:12 am

രണ്ട് ഡോസ് വാക്സീനെടുത്തവരിൽ മരണനിരക്ക് 11% കുറവ് ; യുഎസ് പഠനം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : പൂർണമായി വാക്സിനേഷൻ ലഭിച്ച ആളുകൾ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തൽ. കുത്തിവെയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ഡെൽറ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും യുഎസ് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തൽ. കോവിഡ് വാക്സീനുകളുടെ തുടർച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്സിനേഷൻ എടുത്ത 86 ശതമാനത്തിലധികം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാൽ 75 വയസ്സിന് മുകളിലുള്ളവരിൽ 76 ശതമാനത്തിനും ആശുപത്രിവാസം ഒഴിവാക്കാനായി.

മോഡേണ വാക്സീന് മറ്റുള്ളവയേക്കാൾ 95 ശതമാനമാണ് ഫലപ്രാപ്തി. അമേരിക്കയിൽ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പ്രായമായവർക്കാണ് ആദ്യം നൽകുക. വാക്സീനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യ കുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തൽ. ജൂൺ മുതൽ ഓഗസ്റ്റ് വരെ ആശുപത്രികൾ, അത്യാഹിത വിഭാഗങ്ങൾ, അടിയന്തര പരിചരണ ക്ലിനിക്കുകൾ എന്നിവയിലെത്തിയ രോഗികളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടിബറ്റില്‍ ഭൂചലനം ; 5.7 മാഗ്നിറ്റ്യൂഡ് തീവ്രത

0
ലാസ : ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന...

എൻജിനിലെ കംപ്രസർ തകരാറിലായ പുറംകടലിൽ തുടർന്നിരുന്ന വിദേശ ചരക്കുകപ്പൽ പുറപ്പെട്ടു

0
വിഴിഞ്ഞം: എൻജിനിലെ കംപ്രസർ തകരാറിലായി ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ തുടർന്നിരുന്ന വിദേശ...

അപൂർവ്വങ്ങളിൽ അപൂർവവും കൗതുകവുമായ ബോധവത്കരണ യാത്രയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

0
ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി...

ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം, നിരവധിപേർക്ക് പരിക്ക്

0
റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ...