അട്ടത്തോട് കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : അട്ടത്തോട് കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു. പട്ടിക വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. അടിച്ചിപ്പുഴ കോളനിക്കും ഇതോടൊപ്പം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങൾ വിളിച്ച് ചേർത്തു നിർവഹണം സംബന്ധിച്ച പദ്ധതി രേഖ തയ്യാറാക്കും.

സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. പട്ടിക ജാതി വികസന വകുപ്പ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അട്ടത്തോട് കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചിരുന്നു. രണ്ട്‌ പദ്ധതികളും പൂർത്തിയാകുന്നതോടെ ഏറെ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ്ഗ -പട്ടിക ജാതി വിഭാഗത്തിപ്പെട്ടവർ കൂടുതലായി താമസിക്കുന്ന അട്ടത്തോട് കോളനിയുടെ മുഖച്ഛായ തന്നെ മാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...