പത്തനംതിട്ട : 2018 ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും സാരമായി കേടുപാടുകള്‍ സംഭവിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 37,50,00,000 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഗ്രാമപഞ്ചായത്തുകള്‍ക്ക് 35,87,36,808 രൂപയും നഗരസഭകള്‍ക്ക് 1,62,63,192 രൂപയും ഉള്‍പ്പെടെയാണ് 37.50 കോടി രൂപ അനുവദിച്ചത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും അനുവദിച്ച തുകയും – നാരങ്ങാനം – 2629407 രൂപ, ചിറ്റാര്‍- 3922335 രൂപ, സീതത്തോട്-3610101രൂപ, വെച്ചൂച്ചിറ-2613278 രൂപ, അരുവാപ്പുലം-2986798 രൂപ, തണ്ണിത്തോട്-2526505 രൂപ.
2018ലെ പ്രളയം സാരമായി ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടില്‍ നിന്നും 2,12,50,00,000 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഗ്രാമപഞ്ചായത്തുകള്‍ക്ക് 1,69,03,60,000 രൂപയും നഗരസകള്‍ക്ക് 35,84,80,000 രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 7,61,60,000 രൂപയും ഉള്‍പ്പെടെയാണ് 2,12,50,00,000 രൂപ അനുവദിച്ചത്.
ജില്ലയിലെ പ്രളയബാധിത തദ്ദേശസ്ഥാപനങ്ങളും അനുവദിച്ച തുകയും എന്ന ക്രമത്തില്‍ – ഗ്രാമപഞ്ചായത്തുകളായ കവിയൂര്‍-3558000 രൂപ, കടപ്ര-12027000 രൂപ, കുറ്റൂര്‍-7617000 രൂപ, നിരണം-7604000 രൂപ, നെടുമ്പ്രം-7076000 രൂപ, പെരിങ്ങര- 8838000 രൂപ, അയിരൂര്‍-3419000 രൂപ, ഇരവിപേരൂര്‍-7711000 രൂപ, കോയിപ്രം- 7164000 രൂപ, തോട്ടപ്പുഴശേരി-3542000 രൂപ, ഓമല്ലൂര്‍-3369000 രൂപ, ചെറുകോല്‍- 2016000 രൂപ, കോഴഞ്ചേരി-2894000 രൂപ, മല്ലപ്പുഴശേരി-4041000 രൂപ, റാന്നിപഴവങ്ങാടി-3733000 രൂപ, റാന്നി-2736000 രൂപ, റാന്നിഅങ്ങാടി-2478000 രൂപ, റാന്നിപെരുനാട്-4567000 രൂപ, വടശേരിക്കര-3850000 രൂപ, പ്രമാടം-5228000 രൂപ, വള്ളിക്കോട്- 4306000 രൂപ, തുമ്പമണ്‍-2119000 രൂപ, ആറന്മുള-10889000 രൂപ, കുളനട- 5436000 രൂപ, നഗരസഭകളായ തിരുവല്ല-14506000 രൂപ, പന്തളം-11509000 രൂപ.