സംയുക്ത സേനാ മേധാവിക്കും ധീരസൈനികര്‍ക്കും രാജ്യത്തിന്റെ അന്ത്യാജഞ്ജലി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവിക്കും ധീരസൈനികര്‍ക്കും രാജ്യത്തിന്റെ അന്ത്യാജഞ്ജലി. ഈ ദുരന്തം ഏറ്റവും വേദനിപ്പിക്കുന്നത് മരിച്ചവരുടെ കുടുംബാഗങ്ങളെയാണ്. അച്ഛനും അമ്മയും നഷ്ടമായ കൃതികയും താരുണിയും. ഇവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും താരുണിയും.

ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടില്‍ നിന്നു യാത്ര തിരിച്ച മാതാപിതാക്കള്‍ ചേതനയറ്റ ശരീരമായാണ് ഡല്‍ഹിയിലെത്തിയത്. ദേശീയ പതാക പുതപ്പിച്ച അവരുടെ മൃതദേഹത്തില്‍ കൃതികയും താരുണിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ രാജ്യം വിതുമ്പി. ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇരുവരെയും ആശ്വസിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തിലെത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അഭിവാദ്യമര്‍പ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച 11 മുതല്‍ 1.30 വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന് സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കു വിലാപ യാത്രയായി എത്തിക്കും. ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒന്‍പതിനു ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരിക്കും.

ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ രാജ്യ തലസ്ഥാനം ഏറ്റുവാങ്ങി. മൃതദേഹ പേടകങ്ങള്‍ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരില്‍ നിന്ന് രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകള്‍ ആഷ്‌ന എന്നിവരുള്‍പ്പെടെയുള്ളവര്‍ കണ്ണീരണിഞ്ഞു നിന്നു. വിങ്ങിപ്പൊട്ടിയ കൃതികയെയും തരിണിയെയും ഗീതിക ചേര്‍ത്തു പിടിച്ചു; ‘തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛന്‍’! പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നില്‍ തലകുമ്പിട്ടു; മകള്‍ ആഷ്‌ന കണ്ണീരോടെ അച്ഛനു മേല്‍ ചുംബിച്ചു. 13 മൃതദേഹ പേടകങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമായിരുന്നു പേരുകള്‍ ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍. ഇവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങള്‍ പേരുകളില്ലാതെ ത്രിവര്‍ണ പതാക പുതച്ചു കിടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...