അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ് മകന്‍ ; പോലീസ് ഗേറ്റ് പൊളിച്ച് വഴിയൊരുക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ് മകന്‍. മൃതദേഹം കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ടു പൂട്ടി. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8ാം വാര്‍ഡിലാണ് സംഭവം. ബുധനാഴ്ച്ചയാണ് കോവിഡ് ബാധിച്ച്‌ സ്ത്രീ മരിച്ചത്.

മൃതദേഹം മകന്‍ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്കു കൊണ്ടുപോകാനിരിക്കേയാണ് മകന്‍ ഗേറ്റ് പൂട്ടിയത്. ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ ഈ വഴി മാത്രമേ ഉള്ളൂ. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍  കോളജ് ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്.

കുടുംബ വീട്ടിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. സ്വത്തു തര്‍ക്കമുള്ളതിനാലാണ് കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകന്‍ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് പോലീസെത്തി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ വഴങ്ങിയില്ല. ഒടുവില്‍ പോലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പില്‍ മൃതേദഹം എത്തിച്ച്‌ സംസ്കരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...