20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ് ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തുടങ്ങി. ആരോഗ്യയും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പറഞ്ഞു . തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുടര്‍ച്ച കേവലമൊരു വിജയമല്ല. തുടര്‍ഭരണം ജനാധിപത്യത്തിന്റെ  വിജയമാണ്. ആരോഗ്യരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

ദയയില്ലാത്ത ആക്രമണമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത്. ഐസക്കിന്റെ ബഡ്‌ജറ്റിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദ്ധാനം സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കും. ആഭ്യന്തര ഉത്പാദനത്തില്‍ 3.8 ശതമാനം ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജി എസ് ടി നഷ്‌ടപരിഹാരം വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.

8,900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും , 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ് ഇവയാണ് പ്രധാന ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....