കൊവിഡ് 19: മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്‌മശാനം അധികൃതര്‍ സമ്മതിച്ചില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ ബാധിച്ച്‌ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്‌മശാനം അധികൃതര്‍ വിസമ്മതിച്ചതായി അരോപണം. ഇന്നലെ ഡല്‍ഹിയില്‍ മരിച്ച 68 കാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ നിഗംബോദ് ശ്മശാന അധികൃതര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്ന് മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സംസ്‌കാരത്തിനായി മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിഗംബോദ് ഘട്ട് തലവനോട് സംസാരിച്ചിട്ടുപോലും അനുവദിച്ചില്ലെന്ന് ജനക്പുരിയില്‍ നിന്നുള്ള കുടുംബം പറഞ്ഞു.

ഡല്‍ഹിയിലെ ആര്‍.എം.എല്‍(റാം മനോഹര്‍ ലോഹ്യ) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 68കാരിയാണ് വെള്ളിയാഴ്ച മരിച്ചത്. കൊറോണയെക്കൂടാതെ മറ്റുചില രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. മകനില്‍ നിന്നുമാണ് കൊറോണ രോഗം ഇവരിലേക്ക് പകര്‍ന്നത്.

വ്യാഴാഴ്ചയാണ് കൊറോണ ബാധിച്ച്‌ രാജ്യത്ത് ആദ്യമായി ഒരാള്‍ മരണമടഞ്ഞത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാള്‍ സൗദിയിലെ ഉംറയില്‍ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് രാജ്യത്തേക്ക് മടങ്ങിയത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...