രാജ്യത്തിന്റെ വികസനത്തിനായാണ് ഇന്ധനവില വര്‍ധനവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തിന്റെ വികസനത്തിനായാണ് ഇന്ധനവില വര്‍ധനവെന്ന് ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ധനവില കുറയ്ക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് മറുപടി പറയാനില്ലായെന്നും വി. മുരളീധരന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയതെന്നും ഇന്നലെ വരെ ലഭിച്ച ഇന്ധനവിലയേക്കാള്‍ കൂടുതല്‍ വരില്ലായെന്നും ഇന്ധന വില വര്‍ധന നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും വി. മുരളീധരന്‍ വിശദീകരിച്ചു.

പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇക്കാര്യം അറിയിച്ച്‌ ഇന്നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപയും വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്‌സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുബോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...