കണ്ണൂൂര്‍ : കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം ഇന്ന് കണ്ണൂരില്‍ സംസ്ക്കരിക്കും. ഇരുവരുടെയും മൃതദേഹം ഇന്നലെ രാത്രി തന്നെ സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ എട്ടുമണിയോടെ കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിക്കും. തുടര്‍ന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം.
അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് റൂറല്‍ എസ്.പി. കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ശനിയാഴ്ച കണ്ണൂരിലെത്തിയ കോതമംഗലം എസ്.ഐ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരുകയാണ്.