അന്തരിച്ച മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ഖബറടക്കം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്. രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിലാണ് ഖബറടക്കം. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിനുശേഷം ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇന്നും പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.73 വയസായിരുന്നു.അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികളും വഹിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...