ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം ; അശോകന്റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ കടയുടെ ഉടമ അശോകന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്ന് അശോകന്‍ പറഞ്ഞു. ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്‌സിനു മുന്നിലെ ഒറ്റമുറി കട ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. തയാറാവാതെ വന്നതോടെയാണ് ഇടിച്ചു നിരത്തല്‍.

ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന സംഭവം പോലീസോ നഗരസഭയോ അറിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് വരെ ഒരു അനുനയത്തിനും തയാറാവാതിരുന്ന ശ്രീവത്സം പ്രതിനിധികള്‍ പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് എത്തി. ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ അശോകന് പുതിയ കട പണിതു നല്‍കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അശോകനൊപ്പം നിന്നു. ഇതോടെ, രണ്ടു മണിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചു. പുതിയ കട പണിത് നല്‍കുന്നത് വരെയുള്ള തത്കാലിക ഷെഡും ശ്രീവത്സം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കും. ഇനി യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്നും സ്ഥാപന പ്രതിനിധികള്‍ എഴുതി ഒപ്പിട്ടു നല്‍കി. ശ്രീവത്സം ഗ്രൂപ്പിന് വേണ്ടി കെട്ടിടം ഇടിച്ചുപൊളിച്ച ഷാഹുല്‍ ഹമീദ് എന്ന ചെറായി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...