Monday, May 12, 2025 1:11 pm

എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

എരുമേലി: എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്‍റെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപടര്‍ന്ന് കര്‍ട്ടന്‍ നെറ്റ് കത്തി ജെയ്‌മോന്‍റെ കടയ്ക്കുള്ളില്‍ വീണാണ് അഗ്നിബാധയുണ്ടായത്. ശബരിമല സീസണ്‍ മുന്‍നിര്‍ത്തി ആരംഭിച്ച താത്കാലിക യൂണിറ്റില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും ലക്ഷങ്ങള്‍ വിലയുള്ള ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചിരുന്നു.

ശബരിമല സീസണാരംഭത്തിനിടെ പോലീസ് സ്റ്റേഷനുസമീപം കടയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തം ആശങ്ക പരത്തി. കടകളില്‍ അഗ്നിശമന ഉപകരണം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇത്തവണ ശബരിമല തീര്‍ഥാടന മുന്നൊരുക്ക യോഗത്തില്‍ സീസണ്‍ കടകളില്‍ അഗ്നി ശമന ഉപകരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇവ ഇല്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ചിട്ടും ഈ തീരുമാനം നടപ്പില്‍ വന്നിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി...

ജന്മദിന പാർട്ടിയിൽ കലഹം മൂർച്ഛിച്ച് രണ്ട് ഗുണ്ടകൾ പരസ്പരം കുത്തിക്കൊന്നു

0
ചെന്നൈ: ജന്മദിനം ആഘോഷിക്കാൻ ഒത്തു ചേർന്ന മദ്യപാന പാർട്ടിയിൽ കലഹം മൂർച്ഛിച്ച്...

സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനത്തിന് ഒപ്പം സ്വയം വിമർശനവും ട്രോളുമായി കെ മുരളീധരൻ

0
തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍...

ഇടുക്കിയിൽ വിദ്യാഭ്യാസവകുപ്പിൽ ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്തിയ 5 പേരുടെ നിയമനം റദ്ദാക്കി

0
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ചട്ടവിരുദ്ധമായി സർവീസ് റെഗുലറൈസ് ചെയ്ത് പ്രൊബേഷൻ...