നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് തുടർ മാർഗനിർദേശങ്ങൾ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് തുടർ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. വിപുലമായ സൗകര്യങ്ങളാണ് മണ്ഡലപര്യടത്തിന് ഒരുക്കേണ്ടത്. കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം. യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ ഏർപ്പാടാക്കണം.

അകമ്പടിക്ക് പോലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും വേണമെന്ന് മാർഗനിർദേശത്തിലുണ്ട്. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണമെന്നും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്. മണ്ഡല പര്യടനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും. കെ-സ്വിഫ്റ്റിനായി ഈ അടുത്ത് വാങ്ങിയ ഹൈബ്രിഡ് ബസ് ഇതിനായി തയ്യാറാക്കും. നോൺ എ.സി ബസിൽ ഇതിനായി എ.സി ഘടിപ്പിക്കും. ചെറിയ രൂപമാറ്റവും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...