പാലോട് : വിക്ടേഴ്സ് ചാനലില്‍ ക്ലാസ് എടുക്കുന്ന അധ്യാപകനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്ദിയോട് ഓട്ടുപാലം കല്ലണയില്‍ അത്തം ഹൗസില്‍ ജി.ബിനുകുമാര്‍ (43)ആണു മരിച്ചത് . വിതുര ഗവ. യുപി സ്കൂള്‍ അധ്യാപകനായിരുന്നു ബിനു. വിക്ടേഴ്സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ബിനു അവതരിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി പതിവു സമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബിനുകുമാറിനെ ബൈക്കില്‍ വീടിനുസമീപം എത്തിച്ചതായി സുഹൃത്ത് പറഞ്ഞു . തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സമീപത്തെ തോട്ടില്‍ തെരച്ചില്‍ നടത്തി. ഇന്നലെ രാവിലെ രണ്ടു കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെത്തി. ദര്‍ശന സ്കൂള്‍ അധ്യാപിക കൃഷ്ണപ്രിയയാണ് ഭാര്യ. മകള്‍ ദേവനന്ദ