ജീവനക്കാർ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതായി ജി.കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ‘ഒ ബൈ ഓസി’യിലെ ജീവനക്കാർ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതായി നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാർ. വസ്തുക്കൾ വിറ്റ ശേഷം പണം ജീവനക്കാർ തന്നെ എടുത്തു. ആയിരത്തോളം ഇടപാടുകൾ ഇത്തരത്തിൽ നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ല എന്നതിന് തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നാണ് വിവരം ലഭിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. മൂന്ന് ജീവനക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ദിയയുടെയും ഇവരുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പോലീസ് പരിശോധിക്കും. ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജീവനക്കാരായ മൂന്നുപേരുടെ ഒരു വർഷത്തെ ബാങ്ക് ഇടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്. ദിയയുടെ സ്ഥാപനത്തിന്റെ ക്യു ആർ സ്കാൻ മാറ്റി പകരം ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങൾ വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാറും മകൾ ദിയയും ചേർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം അപഹരിച്ചു എന്നാണ് മൂന്ന് ജീവനക്കാർ പോലീസിൽ പരാതിപ്പെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം ; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ...

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...

ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു ; ഇൻഷുറൻസ് അനുവദിക്കുന്നില്ലെന്ന് പരാതി

0
കൊച്ചി : സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ; അന്വേഷണ റിപ്പോർട്ട് ഇന്ന്...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട്...