അമ്പലപ്പുഴ : അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ അംഗീകരിച്ച് സിപിഐഎം മുൻ നേതാവ് ജി സുധാകരൻ. കോൺഗ്രസ് പിന്തുണ രജതരേഖയെന്നും വിജയം വരെ പിന്തുണ തുടരണമെന്നും ജി സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം വിഫലമാകുമെന്നും സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ജി സുധാകരന്റെ പ്രതികരണം. അഴിമതിക്കാർക്കും ക്രിമിനൽ – മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവർക്കുമെതിരെയുള്ള നിലപാടിൻ്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറയുന്നു. ജനങ്ങളെ ബന്ധപ്പെടുമ്പോൾ ഈ കുപ്രചരണങ്ങൾ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകൾ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാർ എനിക്കുവേണ്ടി പ്രവർത്തിക്കുന്നതായി കാണുന്നുവെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























