സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ല ; ജി.സുധാകരനെതിരെ സി.പി.എം അന്വേഷണ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ച സി.പി.എം പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. മുൻ മന്ത്രി ജി.സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലാണ് റിപ്പോർട്ട്. സുധാകരൻ പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് സി.പി.എം കമ്മീഷൻ കണ്ടെത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ സുധാകരൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പാർട്ടി തീരുമാനം വന്നപ്പോൾ സീറ്റ് ലഭിച്ചില്ല. അതോടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ചില്ല. സ്ഥാനാർത്ഥി എച്ച് സലാമിനെതിരായ പോസ്റ്റർ പ്രചരണത്തിൽ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. സലാമിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതിൽ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക.

അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നിൽ ജി.സുധാകരനെതിരെ പരാതി പ്രളയമായിരുന്നു. തെളിവെടുപ്പിന് ഹാജരായവരിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകി. മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...