ജി സുധാകരനെതിരെ പരാതി : ചര്‍ച്ചയ്ക്ക് തയ്യാറായി ജില്ലാ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയുള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ഇതിന്റെ ഭാഗമായി പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവായ മന്ത്രിയുടെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രണ്ടുമണിയോടെയാണ് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

പ്രശ്‌നത്തില്‍ പരിഹാരം തേടി പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ അന്ന് വിഷയത്തില്‍ സമവായം ഉണ്ടാക്കാനായിരുന്നില്ല. മന്ത്രിക്കെതിരെ യുവതി നല്‍കിയിരിക്കുന്ന പരാതിയില്‍ അമ്പലപ്പുഴ പോലീസ് നിലവില്‍ നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തുന്നതിനും തീരുമാനിമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്കല്‍ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. അടിയന്തരമായി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതിനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...