പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ ലൈവ് ലിങ്ക് നീക്കം ചെയ്ത് ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ ലൈവ് ലിങ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത് ജി.സുധാകരൻ. ജില്ലാകമ്മിറ്റി ഓഫീസിലെ അഡ്മിനാണ് അനുമതി ഇല്ലാതെ ലൈവ് ഇട്ടത്. പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ കാണാൻ പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ഇന്നാണ് വേമ്പനാട്ട് കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്.

ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ പാലം പണിതീർത്തത്. ആകെ 1155.40 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ 27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ 55 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദ്വീപിന്റെ ടൂറിസം സാധ്യത വർധിപ്പിക്കുന്നതിനു പാലം സഹായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. വേമ്പനാട് കായലിന്‍റെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. പാലം ഉദ്ഘടനത്തിന് പിന്നാലെ പെരുമ്പളം ദ്വീപിലേക്ക് കെ.എസ്.ആർ.ടി.സി ബസും സർവീസും ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...