പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റിയെന്ന് ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റിയെന്ന് ജി സുധാകരൻ. തന്നെ സൈക്കോപ്പാത്തെന്ന വിളിച്ച ജെയിംസ് സമുവൽ സജി ചെറിയാന്‍റെ ക്രിമിനൽ സംഘത്തിൽ പെട്ടയാളാണ്. മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ലെന്നും ജി സുധാകരൻ വെളിപ്പെടുത്തി. അതേസമയം 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് സിപിഎം നേതാവും മന്ത്രിയുമായിരുന്ന ജി സുധാകരൻ കോൺ​ഗ്രസ് പാളയത്തിൽ എത്തിയിരിക്കുന്നത്.

പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടിയിൽനിന്നും വിട്ടു നിൽക്കുന്നത്. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. ഇത്തവണ സിപിഎം സീറ്റ് നൽകാത്തതിലും ജി സുധാകരന് അമർഷം ഉണ്ടായിരുന്നു. പിന്നാലെയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...