ജി.സുധാകരന് പകരം എച്ച്‌.സലാമിന്റെ പേര് സാദ്ധ്യതാ പട്ടികയില്‍ ; പ്രതിഷേധ പോസ്‌റ്ററുകള്‍ വ്യാപകം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴയില്‍ മന്ത്രി ജി.സുധാകരന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച്‌ എച്ച്‌.സലാമിന്റെ പേര് സാദ്ധ്യതാ പട്ടികയില്‍ വന്നതിനെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘സുധാകരന് പകരം എസ്.ഡി.പി.ഐക്കാരന്‍ സലാമോ?’, ജി യെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും. ‘പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേ?’ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചുള‌ള പോസ്‌റ്ററുകള്‍ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലാണ് പതിച്ചിരുന്നത്.

മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പാണെന്നും സുധാകരനെ മാ‌റ്റിയാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും പോസ്‌റ്ററിലുണ്ട്. ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയ്‌ക്കായി ജില്ലാ കമ്മി‌റ്റിയും ജില്ലാ സെക്രട്ടറിയേ‌റ്റും ചേരാനിരിക്കെയാണ് സുധാകരന് അനുകൂലമായി പോസ്‌റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രണ്ട് ടേമില്‍ കൂടുതല്‍ മത്സരിച്ചവര്‍‌ വേണ്ട എന്ന പാര്‍ട്ടിയുടെ ഉറച്ച തീരുമാനത്തില്‍ ജില്ലയില്‍ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കിനും സീ‌റ്റുകള്‍ നഷ്‌ടമായി. ഇരുവരുടെയും ഉറച്ച സീ‌റ്റുകളില്‍ ഇതോടെ പാര്‍ട്ടിക്ക് തിരിച്ചടികളുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. ഇവര്‍ക്ക് പുറമേ എ.കെ ബാലന്‍, ഇ.പി ജയരാജന്‍, സി.രവീന്ദ്രനാഥ് എന്നിവരും മത്സരിക്കേണ്ടെന്നാണ് സംസ്ഥാന കമ്മി‌റ്റി തീരുമാനിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...