പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് ജി സുധാകരൻ ; കാരണം ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കണ്ണൂരില്‍ നടക്കുന്ന 23ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച്‌ അദ്ദേഹം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളിലൊരാളായ ജി.സുധാകരന്‍ ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായിരുന്നു. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രായപരിധി നിശ്ചയിച്ചുള‌ള സിപിഎം പൊതുനിലപാട് അംഗീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ 75 വയസ് കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെല്ലാം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഒപ്പം ജി.സുധാകരനും.

ഇനിമുതല്‍ താന്‍ ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് അന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിലെ ബദല്‍രേഖ വിവാദം ഉണ്ടായ സമയത്ത് അതിനെതിരെ ശക്തമായ നിലപാട് സമ്മേളനത്തില്‍ സ്വീകരിച്ച്‌ ശ്രദ്ധേയനായ നേതാവാണ് ജി.സുധാകരന്‍. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും മന്ത്രിസഭാംഗമായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...