മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടിൽ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോൾ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോൾ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം പറഞ്ഞു.

മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ നായരുടെ വാദത്തിൽ, വി ഡി സതീശന് പിന്തുണയുമായി കെ ബി ഗണേഷ്കുമാർ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി സുകുമാരൻ നായർ മറുപ‍ടിയുമായെത്തിയത്. വി ഡി സതീശൻ എൻഎസ്എസിനെയോ, ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം. വ്യക്തിപരമായി അറിയുന്ന ആൾ കൂടിയാണ് സതീശനെന്നും, ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷവിമർശനവും ഗണഷ്കുമാർ നടത്തി. ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും , അവർ തകർന്നുപോകുമെന്നുമാണ് പരാമർശം. മന്നത്ത് ആചാര്യൻ്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നുനൽകണമെന്നും ​ഗണേഷ് ആവശ്യപ്പെട്ടു. ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയതിൽ നീതി ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ് മര്യാദയുള്ളവർ നീതി പുലർത്തുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....