ജി 20 ഉച്ചകോടി ; ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജി 20 ഉച്ചകോടിയോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി. എന്‍ഡിഎംസി മേഖലയിലെ വാണിജ്യ സേവനങ്ങള്‍ നിര്‍ത്തിയതിനാല്‍, ക്ലൗഡ് കിച്ചണുകളും ഫുഡ് ഡെലിവറികളും ആമസോണ്‍ ഡെലിവറികള്‍ പോലെയുള്ളവയും അനുവദിക്കില്ലെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എസ് എസ് യാദവ് പറഞ്ഞു. ജി 20 ഉച്ചകോടിയിയുടെ ഭാഗമായി നഗരത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

നഗരത്തില്‍ വിപുലമായ ഗതാഗത ക്രമീകരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാം ട്രാഫിക് പോലീസിന്റെ അറിയിപ്പ് അനുസരിച്ച്, സെപ്തംബര്‍ 7 അര്‍ദ്ധരാത്രി മുതല്‍ സെപ്റ്റംബര്‍ 10 അര്‍ദ്ധരാത്രി വരെ ഡല്‍ഹിയിലേക്കുള്ള വാഹനങ്ങളടെ പ്രവേശനം നിയന്ത്രിക്കും. ഗതാഗത നിയന്ത്രണങ്ങള്‍ ധൗല കുവാന്‍ റൂട്ടിനെ ബാധിക്കാം. സെപ്തംബര്‍ എട്ടിന് ജീവനക്കാര്‍ക്ക് ഫ്രം ഹോം നല്‍കാനും പോലീസ് ഗുരുഗ്രാമിലെ കമ്പനികളോട് നിര്‍ദ്ദേശിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ രാജ്യതലസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍, നഗരത്തിലെ കടകള്‍, വ്യാപാര – വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമകളോട്, ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 8, 9, 10 തീയതികളില്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...