ജി20 ഉച്ചകോടി ഇന്ന് സമാപിക്കും ; ഒരു ഭാവി പ്രമേയത്തിൽ ഇന്ന് പ്രത്യേക ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 18ആം ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ഒരു ഭാവി എന്ന പ്രമേയത്തിൽ പ്രത്യേക ചര്‍ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സമാപനം ആകുക. ഒരു ഭാവി എന്ന വിഷയത്തിൽ മാനവരാശി നേരിടാൻ പോകുന്ന വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഉച്ചകോടി ആരംഭിക്കുന്നതിന് മുന്നോടിയായി രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. 12 മണിക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സമയമാണ്. അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്‍ച്ചനടത്തി. വ്യാപാര-വാണിജ്യ-പ്രതിരോധ മേഖലയിൽ കൂടുതൽ കരാറുകൾക്ക് ഇന്ന് സാധ്യതയുണ്ട്. വിവിധ ലോകനേതാക്കള്‍ ഡല്‍ഹിയിലുള്ള ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അക്ഷര്‍ഥാം ക്ഷേത്രത്തില്‍ എത്തും. ഒരു ഭുമി, ഒരു കുടുംബം പ്രമേയങ്ങളിൽ ഇന്നലെ ചർച്ചകൾ പൂർത്തിയായി. സംയുക്ത പ്രസ്താവന സമവായം ഉണ്ടാക്കി ഇന്നലെ തന്നെ ഇറക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ഏറെ നേട്ടമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...