യുക്രെയ്ന്‍ വിഷയം പരിഹരിക്കണം ; റഷ്യയെ ‘പിണക്കാതെ’ ജി20 സംയുക്ത പ്രമേയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായം. ആഹ്ളാദ വാര്‍ത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുമാണ് സംയുക്ത പ്രമേയം. അതേസമയം യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി അപലപിക്കാതെയുമാണ് സംയുക്ത പ്രസ്താവനയെന്നത് ശ്രദ്ധേയമായി.

യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത പ്രസ്താവന. കോവിഡിനു ശേഷമുള്ള ദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കിയെന്നു കുറ്റപ്പെടുത്തുന്ന പ്രമേയത്തില്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തിലേക്ക് കടന്നുകയറ്റം പാടില്ലെന്നും ആണവായുധ ഭീഷണി അംഗീകരിക്കില്ലെന്നും പറയുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ അധിനിവേശത്തെ അപലപിച്ചും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടും സംയുക്ത പ്രസ്താവന ഇറക്കാനായതില്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യക്ക് വലിയ നയതന്ത്ര നേട്ടമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...