കോട്ടയം : ഓണത്തെ വരവേൽക്കാൻ തിരുനക്കരയിൽ ഗജസംഗമം. നാളെ രാവിലെ 8നാണ് ഗജസംഗമവും ആനയൂട്ടും. തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ ആനപ്രേ മികളുടെ വഴിപാടായിട്ടുള്ള ‘സ്നേഹയൂട്ടിന് തലയെടുപ്പുള്ള 17 ആനകൾ അണിനിരക്കും. പ്രത്യക്ഷഗണപതിയുടെ സങ്കൽപമായാണ് ആനകളെ കരുതുന്നത്. തിരുനക്കര പൂരത്തിനു ശേഷം ക്ഷേത്രത്തിൽ കാഴ്ചവിരുന്ന് ഒരുക്കുന്ന അപൂർവ സംഗമമാണ് ആനയൂട്ട്. ആനയൂട്ടിനു ക്ഷേത്രാങ്കണ ത്തിൽ തന്ത്രി കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ പ്രത്യക്ഷ ഗണപതി പൂജയും ഉണ്ടാവും.
നാലമ്പലത്തിൽനി ന്നു തീർഥശുദ്ധി വരുത്തി ചന്ദനക്കുറി അണിയിച്ച് കിഴക്കേ നടവഴി ആനകളെ പുറത്തിറക്കും എന്നാൽ ക്ഷേത്ര മൈതാനത്തേക്ക് എഴുന്നള്ളിക്കില്ല. പടിക്കെട്ടിനു മുകളിലുള്ള സ്ഥലത്ത് ഉത്സവനാളുകളിൽ കാഴ്ചശ്രീബലിക്ക് എഴുന്നള്ളിക്കുന്ന മാതൃകയിലാകും ഇത്തവണ ആനകളെ അണി നിരത്തുക. പൂരത്തിന്റെ പ്രൗ ഢി ഓർമപ്പെടുത്തി ഗോപുരനടയിൽ ആനകളുടെ പേരും പെരുമയും സൗന്ദര്യവും വർണിച്ചാണ് അണിനിരത്തുക. ആനയൂട്ടിനായി 300 കിലോ ഗ്രാം അരിയുടെ ചോറാണു തയ്യാറാക്കുന്നതെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറഞ്ഞു. നെയ്യ്, ശർക്കര, നാളികേരം, നി വേദ്യങ്ങൾ എന്നിവ ചേർത്ത് തയാറാക്കിയ ഉരുളകളും കരിമ്പും മറ്റ് ഔഷധ ദ്രവ്യങ്ങളുമാണ് ആനകൾക്ക് നൽകുന്നത്. ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർ ന്നാണു ചടങ്ങ് നടത്തുന്നത്. പോലീസും വനംവകുപ്പും നിർദേശിക്കുന്ന സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും.