തിരുവല്ല : തിരുവല്ല എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘം എഴിഞ്ഞില്ലത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെയും കാർമികതത്വത്തിലാണ് പ്രത്യക്ഷ ഗണപതി പൂജ നടന്നത്. പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ടു ശേഖരൻ, തോട്ടയ്ക്കാട് രാജശേഖരൻ, പടിഞ്ഞാറേമഠം ശങ്കരൻ, വാഴപ്പള്ളി മഹാദേവൻ എന്നീ ആനകൾ പരിപാടിയിൽ അണിനിരന്നു.
പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടത്തി
RECENT NEWS
Advertisment