കടുത്ത തീരുമാനത്തിലേക്ക് ഗാന്ധി കുടുംബം ; നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും കോണ്‍​ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഒഴിഞ്ഞേക്കുമെന്ന് സൂചനകള്‍. അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ ചേരുന്ന പ്രവര്‍ത്തക സമിതി യോ​ഗത്തില്‍ വച്ച്‌ ഇരുവരും രാജി സന്ന​ദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ​ഗാന്ധിയും എഐസിസി കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സോണിയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍. പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കും. സോണിയ സ്ഥാനം രാജി വച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍​ഗ്രസിന് ​ഗാന്ധി കുടുംബത്തില്‍ നിന്ന് അല്ലാത്ത ഒരാള്‍ സംഘടനാ തലപ്പത്തേയ്ക്ക് എത്തും. അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നാളെ പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്.

എഐസിസി ആസ്ഥാനത്ത് നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തോല്‍വിയെക്കുറിച്ച്‌ വിശദമായി ചര്‍ച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ വിമര്‍ശനങ്ങളും ചര്‍ച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും.

തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും പ്രവര്‍ത്തന ശൈലി മാറണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ജി 23 നേതാക്കള്‍, പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയില്‍ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...