ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗാന്ധി സമാധാന പുരസ്‌കാരം ഗോരഖ്പൂരിലെ ഗീത പ്രസിന് നല്‍കാനുളള തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. അവാര്‍ഡിനായി ഗീത പ്രസ് തിരഞ്ഞെടുത്തത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ചയാണ് ഗോരഖ്പൂരിലെ ഗീത പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നത്. പ്രധാനമന്ത്രി മോദി അധ്യക്ഷനായ ജൂറി ഏകകണ്ഠമായാണ് ഗീതാ പ്രസിനെ പുരസ്‌കാരത്തിന് അര്‍ഹമായി തിരഞ്ഞെടുത്തത്.

2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം ഗീതാ പ്രസിന് നല്‍കുന്നത് സവര്‍ക്കറിനും ഗോഡ്‌സെയ്ക്കും നല്‍കുന്നതുപോലെയായിരിക്കും എന്നാണ് ജയ്റാം രമേശ് ട്വിറ്ററില്‍ വിമര്‍ശിച്ചത്. 16.21 കോടി ശ്രീമദ് ഭഗവദ്ഗീത ഉള്‍പ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഗീത പ്രസ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒന്നാണെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. പുരസ്‌കാരം നേടിയ ഗീത പ്രസിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും അവര്‍ ഈ രംഗത്ത് നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1,263 വെബ്‌സൈറ്റുകൾക്കും 4,996 ടെലിഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത...

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....