കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിൽ കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തൻബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. പുഴയിൽനിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. രത്തൻബസായി സ്വദേശിനിയായ ശിവാനി തോമാർ(18) സമീപഗ്രാമത്തിലെ രാധേശ്യാം തോമാർ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്നും ശിവാനിയുടെ ബന്ധുക്കൾ ഇവരെ കൊലപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇരട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.

ശിവാനിയും രാധേശ്യാമും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഈ എതിർപ്പ് മറികടന്നും ഇരുവരും അടുപ്പം തുടർന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള ചമ്പൽ നദിയിലാണ് പ്രതികൾ മൃതദേഹം തള്ളിയതെന്നാണ് പോലീസ് പറയുന്നത്. മൃതേദഹം കണ്ടെടുക്കാനായി തിരച്ചിൽ ആരംഭിച്ചതായും മുങ്ങൽ വിദഗ്ധരുടെ ഉൾപ്പെടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....