Friday, March 29, 2024 6:51 pm

കുഴിക്കാല സി.എം.എസ് ഹൈസ്കൂളിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കുഴിക്കാല സി.എം.എസ് ഹൈസ്കൂളിന്റേയും ഡോ.ജോർജ്ജ് മാത്യു മെമോറിയൽ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതവും ദർശനങ്ങളും വ്യക്തമാക്കുന്ന അപൂർവ ചിത്രങ്ങൾ അടങ്ങിയ പത്രവാർത്തകൾ ഉൾപ്പെടുത്തിയ ഗാന്ധി സ്മൃതി പോസ്റ്റർ പ്രദർശനം ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ഇലന്തൂർ സന്ദർശനം ഉൾപ്പെട്ടെ ഒട്ടേറെ കൗതുകമുണർത്തുന്ന വാർത്തകൾ നിറഞ്ഞ പത്രത്താളുകൾ കാഴ്ചക്കാരിൽ ചരിത്രസ്മരണകൾ ഉണർത്തുന്നതായിരുന്നു.
ഗാന്ധിയൻ ആദർശങ്ങളിലേക്ക് സമൂഹം മടങ്ങേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന തരത്തിൽ ആയിരുന്നു ഗാന്ധി സ്മൃതിഗീതങ്ങളുടെ അകമ്പടിയോടെ മഹാത്മജിയുടെ ജീവചരിത്ര തുടർച്ച നിലനിർത്തി വിദ്യാലയത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചത്. ഉച്ചയ്ക്ക് 2.30 ന് ഡോ.ജോർജ്ജ് മാത്യു മെമോറിയൽ ട്രസ്റ്റ് ചെയർമാൻ ശ്രീ വിക്ടർ ടി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ഗാന്ധി സ്മൃതി സംഗമം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു.
ഗാന്ധി വാരാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ ,ഹയർസെക്കന്ററി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ഉപന്യാസരചന മത്സര വിജയികൾക്കുള്ള അവാർഡ് ദാനം പത്തനംതിട്ട ഡിവൈഎസ്പി ശ്രീ എസ് നന്ദകുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. പ്രിൻസ് ജോൺ , പ്രിൻസിപ്പാൾ ഡോ. ജെഗി ഗ്രെയ്സ് തോമസ്, വാർഡ് മെമ്പർ ശ്രീമതി വൽസല വാസു, ഹെഡ്മാസ്റ്റർ ഷിബു ജോയി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സുനിതാ പോൾ ,പ്രോഗ്രാം കൺവീനർ ശ്രീ പ്രസാദ് പി ടൈറ്റസ് എന്നിവർ ആശംസകൾ അറിയിച്ചു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...

കേജ്‌രിവാളിന് ഐക്യദാർഢ്യം ; ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക് പോലീസ് അനുമതി

0
നൃൂഡൽഹി : അരവിന്ദ് കേജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക്...