Wednesday, December 6, 2023 1:23 pm

നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും ; നാളെ മുതൽ എംവിഡി ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം : നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവും നടത്താൻ തീരുമാനമായത്. ടൂറിസ്റ്റ് ബസ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ മോട്ടോർ വാഹന വിഭാഗം നടപടിയെടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...