മഹാത്മാ ഗാന്ധിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം (99) അന്തരിച്ചു. ചെന്നൈ പടൂരിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30നായിരുന്നു മരണമെന്ന് കല്യാണത്തിന്റെ ഇളയ മകള്‍ നളിനി അറിയിച്ചു. ബുധനാഴ്ച  ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്റെ ജനനം. 1944 – 48 വരെ നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്. ഗാന്ധിജിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരന്‍ കുമാരി എസ്. നീലകണ്ഠന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഗാന്ധിജി കൊല്ലപ്പെടുമ്പോഴും കല്യാണം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...